---
title: "കണ്ണൂർ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, 30 പേർക്ക് പരുക്ക്"
english_title: "Kannur New Mahe Punnol Bus Accident 30 Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378148/kannur-new-mahe-punnol-bus-collision-accident-injured`"
published_at: "2026-08-12T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c27e68b999_1000228992.jpg"
keywords: ["Kannur Accident", "New Mahe Punnol", "Bus Collision", "Kerala Road Accident"]
---

# കണ്ണൂർ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, 30 പേർക്ക് പരുക്ക്

> **Lead Summary:** കണ്ണൂർ: ദേശീയപാതയിലെ ന്യൂമാഹി പുന്നോലിൽ ഇന്ന് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.

## Article Content

കണ്ണൂർ: ദേശീയപാതയിലെ ന്യൂമാഹി പുന്നോലിൽ ഇന്ന് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ ഇരുബസുകളിലെയും യാത്രക്കാരിൽ മുപ്പതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബസിന്റെ മുൻഭാഗങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. പരുക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലും തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

തലശ്ശേരി ജനറൽ ആശുപത്രി, കോഓപ്പറേറ്റീവ് ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വിവരമറിഞ്ഞ് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമിതവേഗവും അപകടകരമായ ഓവർടേക്കുമാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളുടെ രേഖകളും ഡ്രൈവർമാരുടെ മൊഴിയും പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378148/kannur-new-mahe-punnol-bus-collision-accident-injured`)